Ladies @nd gentlemen
Friday, 31 August 2012
ഗുജറാത്ത് വംശഹത്യ
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡി സര്‍ക്കാറിലെ മുന്‍മന്ത്രിയും ബി.ജെ.പി എം എല്‍ എയുമായ മായാ കൊദ്നാനിക്ക് 28 വര്‍ഷം തടവ്. ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിക്ക് മരണംവരെ തടവും മറ്റ് 30 പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഹമ്മദാബാദ് പ്രത്യേക കോടതി ശിക്ഷ വിധിച്ചു.
ഇതാദ്യമായാണ് ഗുജറാത്ത് വംശഹത്യ കേസുമായി ബന്ധപ്പെട്ട് ഒരു മുന്‍മന്ത്രിയെ ശിക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോടതി കൊദ്നാനി അടക്കം 32 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മന്ത്രിസഭക്കോ സര്‍ക്കാറിനോ കലാപകേസുകളില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചു.

Thursday, 30 August 2012
Subscribe to:
Posts (Atom)





